ഓണത്തിനു മുൻപ് സപ്ലൈകോയിൽ എല്ലാ വസ്തുക്കളും ലഭ്യമാക്കും; 43000 നെൽകർഷകർക്ക് ബുധനാഴ്ചയ്ക്കകം പണം നൽകും; ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ഓണത്തിനു മുൻപ് സപ്ലൈകോയിൽ എല്ലാ വസ്തുക്കളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഓഗസ്റ്റ് 19 നകം എല്ലാ ഉൽപന്നങ്ങളും എല്ലായിടത്തും ലഭ്യമാക്കും. വൻപയർ, കടല, മുളക് ടെണ്ടറിൽ വിതരണക്കാർ പങ്കെടുക്കുന്നില്ലെന്നും ഇവ കിട്ടാനില്ലാത്തതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. 43000 നെൽകർഷകർക്ക് ബുധനാഴ്ചയ്ക്കകം പണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഓണം അടുത്തിരിക്കെ സപ്ലൈകോയിൽ സാധനങ്ങളില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. ഓണം അടുത്തിരിക്കെ സപ്ലൈകോയിൽ പല സാധനങ്ങളും കിട്ടാനില്ലെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. ഇതിനിടെ സാധനങ്ങൾ ഇല്ലെന്ന് എഴുതിവയ്ക്കരുതെന്ന് സപ്ലൈകോ ജീവനക്കാർക്ക് മാനേജർ വിചിത്ര നിർദ്ദേശം നൽകിയത് വിവാദമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷോപ്പിലില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് പരസ്യപ്പെടുത്തിയ സ്റ്റോർ മാനേജരെ സസ്പെന്റ് ചെയ്തതിന് പിന്നാലെയായിരുന്നു കോഴിക്കോട് റീജ്യണൽ മാനേജർ എൻ രഘുനാഥിന്റെ വിചിത്ര സന്ദേശം. ഇതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Hot Topics

Related Articles