ഭക്ഷണത്തിന്റെ ഗുണനിലവാരം പാലിച്ചില്ല; ചട്ടങ്ങൾ ലംഘിച്ചു; എസ്. എച്ച് മൗണ്ടിലെ പക്കാ പഞ്ചാബി റസ്റ്ററണ്ടിന്റെ ലൈസൻസ് റദ്ദാക്കി

കോട്ടയം : മാനദണ്ഡങ്ങൾ പാലിച്ച ശേഷം തുറന്ന് പ്രവർത്തിക്കാൻ നോട്ടീസ് നൽകിയിട്ടും അത് ലംഘിച്ച പക്കാ പഞ്ചാബി റസ്റ്റോറൻ്റിൻ്റെ ലൈസൻസ് റദാക്കി. എസ്. എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന പക്കാ പഞ്ചാബി റസ്റ്റോറൻ്റിൻ്റെ ലൈസൻസ് ഭക്ഷ്യ സുരക്ഷാ വകുപ്പാണ് താത്കാലികമായി
റദ്ദ് ചെയ്തത്.

ഭക്ഷ്യ ഗുണനിലവാര നിയമ വ്യവസ്ഥകൾ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി .ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ ഊർജ്ജിതമാക്കിയതായും ഭക്ഷ്യ സുരക്ഷ
അസിസ്റ്റൻ്റ് കമ്മിഷണർ പി. ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു.

Hot Topics

Related Articles