കൂരോപ്പട അരുവിക്കുഴിയിൽ വീടിന്റെ കിടപ്പുമുറി ഇടിഞ്ഞു താഴ്ന്നു

കൂരോപ്പട : കൂരോപ്പട പഞ്ചായത്തിൽ അരുവിക്കുഴിയിൽ വീടിന്റെ കിടപ്പുമുറി ഇടിഞ്ഞു താഴ്ന്നു. കപ്പേപ്പറമ്പിൽ കെ എൻ ബിജുവിന്റെ വീടിന്റെ കിടപ്പുമുറിയുടെ തറയാണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴാഴ്ച വൈകിട്ട് 6.45 ഓട് കൂടിയായിരുന്നു സംഭവം. തറയിൽ വിള്ളൽ വീണ് ഇടിഞ്ഞു താഴ്ന്ന നിലയിലാണ് മുറി.നിരന്തരമായുള്ള മഴയിൽ മുറ്റത്തെ മണ്ണിൽ നനവ് കൂടിയതാകാം മുറി ഇടിഞ്ഞു താഴാൻ കാരണമായതെന്ന് വീട്ടുകാർ പറഞ്ഞു.

Hot Topics

Related Articles