കാൽപാദങ്ങൾ വിണ്ടു കീറുന്നത് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. അതിനാൽ കാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ…
ഒന്ന്…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാല് വിണ്ടു കീറുന്നത് തടയാനുള്ള പോംവഴിയാണ് നാരങ്ങാ നീര്. ഒരു ടീസ്പൂൺ വാസലിൻ, രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരുമായി യോജിപ്പിച്ച് പാദങ്ങളിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം 20 മിനുട്ട് നേരം ഇട്ടേക്കുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ഇടാവുന്നതാണ്.
രണ്ട്…
എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കാല് മസാജ് ചെയ്യുന്നത് ഉത്തമമാണ്. രാത്രി സമയങ്ങളിൽ മസാജ് ചെയ്യുക. രാവിലെ വെളിച്ചെണ്ണ കഴുകി കളയാം.
മൂന്ന്…
പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഏറ്റവും മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.
നാല്…
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പാദങ്ങൾ കൂടുതൽ ലോലമാക്കാൻ സഹായിക്കും. മഞ്ഞളും തുളസിയും കർപ്പൂരവും തുല്യ അളവിലെടുത്ത് അതിൽ കറ്റാർവാഴ ജെൽ ചേർത്ത് ഉപ്പൂറ്റിയിൽ തേക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.