വൈക്കത്തിന്റെ മണ്ണിൽ യുഡിഎഫ് സ്ഥാനാർഥി; അഡ്വ.കെ ഫ്രാൻസിസ് ജോർജിന് ഉജ്ജ്വല വരവേൽപ്പ്

കോട്ടയം :വൈക്കം മണ്ണിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ്
ജോർജിന് ഉജ്ജ്വല വരവേൽപ്പ്. സ്വീകരണ വേദികളിൽ കാത്തു നിന്ന ജനസഞ്ചയം
അഡ്വ.കെ ഫ്രാൻസിസ് ജോർജ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കും എന്നുള്ളത് ഉറപ്പാക്കി. കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം വൈക്കം നിയോജക മണ്ഡലത്തിൽ നടത്തിയ പര്യടനം യു ഡി എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ചെമ്പ് മണ്ഡലത്തിലെ കാട്ടിക്കുന്ന് രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ്
വൈക്കം നിയോജക മണ്ഡലത്തിലെ
രണ്ടാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചത്.

ചെമ്പ് മണ്ഡലം പ്രസിഡണ്ട് കെ.ജെ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം. പി പി.സി. തോമസ്, മോഹൻ ഡി.ബാബു, പോൾസൺ ജോസഫ് , ബി. അനിൽകുമാർ , പി.ഡി. ഉണ്ണി, എം.കെ.ഷിബു, അബ്ദുൾ സലാം റാവുത്തർ , പി.എൻ ബാബു, പി.വി. പ്രസാദ്, ജെയ് ജോൺ പേരയിൽ, അഡ്വ. ജയിംസ് കടവൻ ,പി.കെ ദിനേശൻ , അഡ്വ.പി.പി. ബിജു, സിറിൾ ജോസഫ് , വിജയമ്മ ബാബു, തോമസ് കുറ്റിക്കാടൻ, പി.വി സുരേന്ദ്രൻ , ശക്തിധരൻ നായർ , ജോൺസൺ കാട്ടിക്കുന്ന്, മോഹനൻ തോട്ടുംപുറം , കെ.എസ് ബിജുമോൻ, പി.സി.തങ്കരാജ്, സജി കുളങ്ങര, പോൾ തോമസ് , എൻ.സി തോമസ്, കെ.എസ് നാരായണൻ നായർ ,പി.ഡി. ജോർജ് , എൻ.റ്റി. തോമസ് , സജീവ്, രാജലക്ഷ്മി, കെ.ഡി ദേവരാജൻ,ജോയി കൊച്ചാനപറമ്പിൽ,സജിമോൻ വർഗീസ് , ജോസ് വേലിക്കകം, കെ.എ തോമസ് തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നൂറു കണക്കിന് ഓട്ടോറിക്ഷകളാണ് പര്യടനത്തിന് അകമ്പടിയായത്. ബാലറ്റ് നമ്പരിൽ ആറാമത്തെ ആളാണ് യുഡിഎഫ് സ്ഥാനാർഥിയെന്നും തെരഞ്ഞെടുപ്പ് ചിഹ്നം ഓട്ടോ റിക്ഷയാണെന്നും ജനഹൃദയങ്ങളിൽ വേരോടിക്കുന്ന തലത്തിലുളള പ്രചരണ സംവിധാനങ്ങളാണ് പര്യടനത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. സ്വീകരണ വേദികളിൽ കൊച്ചു കുട്ടികൾ ഉൾപ്പെടെ പൂക്കളും ഷാളുകളുമായി സ്ഥാനാർഥിയെ കാത്തു നിന്നു.വൈക്കത്തെ വോട്ടർമ്മാർ
യുഡിഎഫിനായി കൈകോർക്കുന്ന മികച്ച കാഴ്ചകളാണ് പര്യടനത്തിലുടനീളം കാണാൻ സാധിച്ചത്. ചെമ്പ് മണ്ഡലത്തിലെ കാട്ടിക്കുന്നിൽ ആരംഭിച്ച പര്യടനം മറവൻതുരുത്ത്, ഉദയനാപുരം, തലയോലപ്പറമ്പ്, വെള്ളൂർ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വീണ്ടും ചെമ്പ് മണ്ഡലത്തിൽ പ്രവേശിച്ച് ബ്രഹ്മമംഗലത്ത് സമാപിച്ചു.

Hot Topics

Related Articles