ഭരണകൂട ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം; എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധിച്ചു

കൊച്ചി: കര്‍ഷകവിരുദ്ധ- കാര്‍ഷിക നിയമഭേദഗതികള്‍ക്കെതിരെ കഴിഞ്ഞ പത്ത് മാസക്കാലമായി രാജ്യത്ത് ശക്തമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സര്‍ക്കാരും, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും കടുത്ത ആക്രമണങ്ങളാണ് അഴിച്ചു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം
ഉത്തര്‍പ്രദേശിലെ ലംഖിപൂരിലുണ്ടായ കര്‍ഷക വേട്ടയില്‍ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റി 4 പേരെ കൊലപ്പെടുത്തിയത് രാജ്യത്തെ ഞെട്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച ജനനേതാക്കളെ സംഭവസ്ഥലത്തേക്ക് കടത്തിവിടുവാന്‍ യു.പി.യിലെ ബി.ജെ.പി.സര്‍ക്കാര്‍ തയ്യാറായില്ല.

Advertisements

ഡെല്‍ഹി യു.പി. ഭവനു മുന്നില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തരെ കണ്ട കിസാന്‍ സഭ അഖിലേന്ത്യാ ഫിനാന്‍സ് സെക്രട്ടറി സ.പി.കൃഷ്ണപ്രസാദിനെ യു.പി.പോലീസ് അറസ്റ്റ് ചെയത് ഭീകരമായിമര്‍ദ്ദിക്കുന്ന ചിത്രങ്ങളും ഇതിനകം പുറത്തുവന്നു.രാജ്യത്ത് നടപ്പാക്കി വരുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. കേരളത്തിലെ ജീവനക്കാരും അധ്യാപകരും പ്രതിഷേധത്തില്‍ കണ്ണി ചേരുന്നതിന്റെ ഭാഗമായി FSETO എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ, താലൂക്ക് , ഏര്യാ കേന്ദ്രങ്ങില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റിയംഗം എല്‍.മാഗി, കെ.ജി.ഒ.എ.സംസ്ഥാന വൈ:പ്രസിഡന്റ് ടി.എന്‍.മിനി,കേരള NGO യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്.സുശീല,കെ.കെ.സുനില്‍കുമാര്‍,എ.കെ.ജി.സി.ടി. സംസ്ഥാന സെക്രട്ടറി സന്തോഷ് ടി. വര്‍ഗ്ഗീസ്, CUEO സംസ്ഥാന കമ്മിറ്റിയംഗം പി.എം.ശിവദാസ്, KMCSU സംസ്ഥാന കമ്മിറ്റിയംഗം പി.ഡി.സാജന്‍,കേരള NGO യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.എ. അന്‍വര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജമ്മ രഘു,ജോഷി പോള്‍, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനില്‍, ട്രഷറര്‍ കെ.വി.വിജു എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: കണയന്നൂര്‍ താലൂക്കാഫീസിന് മുന്നില്‍ കേരള NGO യൂണിയന്‍ സംസ്ഥാനെ സെക്രട്ടറിയേറ്റ് അംഗം എസ്.സുശീല ഉദ്ഘാടനം ചെയ്യുന്നു.

Hot Topics

Related Articles