കറുത്തവര്‍ക്കും പുറമ്പോക്കുകാര്‍ക്കും സ്‌റ്റേഷനില്‍ പ്രവേശനമില്ല; സി.ഐ.ടി.യു നേതാവിനെ തൊലിയുടെ നിറം പറഞ്ഞ് ആക്ഷേപിച്ചു; പുനലൂരില്‍ സി.പി.എമ്മുകാര്‍ സി.ഐയെ ഉപരോധിച്ചു

പുനലൂര്‍: സി.ഐ.ടി.യു നേതാവിനെ തൊലിയുടെ നിറം പറഞ്ഞ് അധിച്ചെന്നാരോപിച്ച് സി.പി.എമ്മുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ നോട്ടീസ് പതിച്ച് സി.ഐയെ ഉപരോധിച്ചു. തെന്മല സ്‌റ്റേഷനിലാണ് സംഭവം.
ആര്യങ്കാവിലെ സി.ഐ.ടി.യു നേതാവ് ഇരുളന്‍കാട് സ്വദേശി രസികുമാറിനെയാണ് സ്‌റ്റേഷന്‍ ഓഫിസര്‍ വിനോദ് തൊലിയുടെ നിറത്തിന്റെ പേരില്‍ ആക്ഷേപിച്ചത്.

Advertisements

രസികുമാറിന്റെ വീട്ടിലെ ജോലിക്കാരനെ ഒരു സംഘം കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു. ഇത് സംബന്ധിച്ച് ശനിയാഴ്ച രാത്രി രസികുമാര്‍ സി.ഐക്ക് പരാതി നല്‍കി. പരാതി പരിഹരിക്കാന്‍ ഞായറാഴ്ച രാവിലെ വരാന്‍ സി.ഐ പറഞ്ഞതനുസരിച്ച് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ‘നീ കറുത്തവനല്ലേ… രാത്രി ഇരുട്ടത്തുവന്ന് നിന്നാല്‍ എങ്ങനെ തിരിച്ചറിയും’ എന്ന് സി.ഐ മറ്റുള്ളവരുടെ മുന്നില്‍ ആക്ഷേപിച്ചതായി രസികുമാര്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേതുടര്‍ന്ന് ആര്യാങ്കാവില്‍നിന്ന് സി.പി.എം നേതാവ് ആര്‍. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി സ്‌റ്റേഷന്‍ അധികൃതരുമായി വാക്കേറ്റവും തുടര്‍ന്ന്, സി.ഐയെ അരമണിക്കൂറോളം ഉപരോധിക്കുകയും ചെയ്തു. കറുത്തവര്‍ക്കും പുറമ്പോക്കുകാര്‍ക്കും സ്‌റ്റേഷനില്‍ പ്രവേശനമില്ലെന്ന് നോട്ടീസ് സ്‌റ്റേഷനില്‍ പതിച്ചാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.

Hot Topics

Related Articles