സുക്കറണ്ണന്റെ ഫലം, ധനനഷ്ടവും മാനഹാനിയും; മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പേജില്‍ മലയാളികളുടെ പൊങ്കാല; വിശദീകരണക്കുറിപ്പിന് താഴെ പ്രതിഷേധമിരമ്പുന്നു

ന്യൂഡല്‍ഹി: ഇന്നലെ രാത്രി ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പണിമുടക്കിയതോടെ മേധവിയായ സക്കര്‍ ബര്‍ഗിന് സാമ്പത്തിക നഷ്ടത്തിന് പുറമേ മലയാളികളുടെ വക പൊങ്കാല.

Advertisements

സംഭവത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ സക്കര്‍ ബര്‍ഗ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ഞങ്ങളുടെ സേവനങ്ങള്‍ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നു എന്ന കാര്യം എനിക്കറിയാം. തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു,’ എന്നാണ് സക്കര്‍ബര്‍ഗിന്റെ കുറിപ്പില്‍ പറയുന്നത്. കുറിപ്പിന് താഴെ ഇന്നലെ മുതല്‍ ട്രോളുകളും നിറയുകയാണ്. മലയാളികളുടെ കമെന്റാണ് ഭൂരിപക്ഷവും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാങ്കേതിക പിഴവിനെ തുടര്‍ന്ന ഫേസ്ബുക്കിന്റെ മാത്രം ഓഹരി മൂല്യം 5 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലേക്കുമുള്ള പരസ്യവും പല കമ്ബനികളും പിന്‍വലിച്ചു.
പണിമുടക്കിനു പുറമെ ഫേസ്ബുക്കിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് തിങ്കളാഴ്ച മുന്‍ ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലും കമ്ബനിയെ ബാധിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ഹേഗെന്‍ എന്ന മുന്‍ ഫേസ്ബുക്ക് പ്രൊഡക്ട് മാനേജരാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. സാധാരണക്കാരുടെ സ്വകാര്യതയെ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെ തടയാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

Hot Topics

Related Articles