തിരുവല്ലയിൽ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ പ്രകടനം നടത്തി

തിരുവല്ല: ഇന്ധന വില വർദ്ധന, എയർ ഇന്ത്യ വിൽപ്പന, വൈദ്യുതി മേഖലസ്വകാര്യ വൽക്കരണം, കേന്ദ്ര സർക്കാരിന്റെ തീവെട്ടി കൊള്ള എന്നിവയ്‌ക്കെതിരെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും സംയുക്ത സംഘടനയായ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ തിരുവല്ല റവന്യൂ ടവറിന് സമീപം പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തെ തുടർന്ന് ചേർന്ന യോഗം കെ.എസ്.ടി.എ. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു ജില്ലാ സെക്രട്ടറി അജി.എസ് കുമാർ, എഫ്.എസ്.ഇ.ടി.ഒ. തിരുവല്ല താലൂക്ക് സെക്രട്ടറി ആർ.പ്രവീൺ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം എം.കെ.സാമുവൽ എന്നിവർ സംസാരിച്ചു

Hot Topics

Related Articles