കുമരകം : ജി 20 ഉച്ചകോടിയുടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ജി 20 മീറ്റിംഗ് നടക്കുന്ന കൺവെൻഷൻ സെന്ററിലും, ഉദ്യോഗസ്ഥർ താമസിക്കുന്ന റിസോർട്ടുകളായ കോകോനട്ട് ലാഗുൺ , കെ ടി ഡി സി താജ് മലബാർ , കുമാരകം ലേക് റിസോർട് , സുരി റിസോർട് , ബാക്ക് വാട്ടർ റിപ്പ്ൾസ് എന്നിവിടങ്ങളിലായി ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ആരോഗ്യവകുപ്പ് എന്നിവരുമായി ചേർന്നാണ് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
ഹൗസ് ബോട്ടിൽ നിന്നും ഒരാൾ കായലിൽ വീണാൽ രക്ഷപ്പെടുത്തി ബോട്ടിൽ കരയിൽ എത്തിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ടീം ഉൾപ്പെടുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുന്നതിനും , റിസോർട്ടിനുള്ളിൽ യാദൃശ്ചികമായി തീപിടുത്തം ഉണ്ടായാൽ റിസോർട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഹൈഡ്രന്റ് ഉപയോഗിച്ച് തീ അണയ്ക്കുന്ന നടപടികൾ സംബന്ധിച്ചും,.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൗസ് ബോട്ടിൽ ഉദ്യോഗസ്ഥരെ സുരക്ഷിതരായി എത്തിക്കുന്ന സമയം എസ്കോർട്ട് പോകുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ബോട്ടിന്റെ കാര്യക്ഷമതയും, കൂടാതെ എല്ലാ റിസോർട്ടുകളിലെയും ഫയർ അലാറം പരിശോധിക്കുകയും എല്ലാ റിസോർട്ടുകളിൽ സജ്ജീകരിച്ചിരിക്കുന്ന ആംബുലൻസുകളുടെ പ്രവർത്തനവും ഉറപ്പുവരുത്തുകയും ചെയ്തു. ജി ട്വന്റി ഉച്ചകോടിയുമായി ബന്ധപ്പെട്ട എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായി കഴിഞ്ഞതായും ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.