ഷങ്കറിന്റെ തെലുങ്കു പൊളിറ്റിക്കല്‍ ത്രില്ലര്‍ :ടൈറ്റില്‍ പ്രഖ്യാപിച്ചു : വരുന്നത് രാം ചരണ്‍ -കിയാര അദ്വാനി കൂട്ടുകെട്ട്

രാം ചരണ്‍ നായകനായി ഷങ്കർ സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ഗെയിം ചേഞ്ചര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. രാം ചരണിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്.
|
കിയാര അദ്വാനിയാണ് ചരിത്രത്തിലെ നായിക. ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ് യു വെങ്കടേശന്‍, ഫര്‍ഹാസ് സാംജി, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്റ്റോറി ലൈന്‍ കാര്‍ത്തിക് സുബ്ബരാജ്, സഹനിര്‍മ്മാണം ഹര്‍ഷിത്, ഛായാഗ്രഹണം എസ് തിരുനാവുക്കരശ്, സംഗീതം തമന്‍ എസ്, സംഭാഷണം സായ് മാധവ് ബുറ, ലൈന്‍ പ്രൊഡ്യൂസേഴ്സ് എസ് കെ സബീര്‍, നരസിംഹറാവു എന്‍, കലാസംവിധാനം അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രഫര്‍ അന്‍പറിവ്, ഡാന്‍സ് കൊറിയോഗ്രഫേഴ്സ് പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാര്‍ഷ്യ, ജാനി, സാന്‍ജി, വരികള്‍ രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കസര്‍ള ശ്യാം, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈനര്‍ ടി ഉദയ് കുമാര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും തിയറ്ററുകളില്‍ എത്തും. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Hot Topics

Related Articles