കൊച്ചി : ഇടക്കൊച്ചിയിൽ രണ്ടാഴ്ച മുമ്പ് നടന്ന കഞ്ചാവ് വേട്ടയിൽ 5കിലോ700 ഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന രണ്ട് പേരെ പള്ളുരുത്തി പോലിസ് പിടി കൂടി.
കഞ്ചാവ് പിടിച്ചതിനെ തുടർന്ന് വേളാങ്കണ്ണിയിലേക്ക് ഒളിവിൽ പോയ ഇവർ തിരികെ നാട്ടിലെത്തിയപ്പോഴാണ് പള്ളുരുത്തി പോലിസ് ഇവരുടെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ പോലിസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇരുചക്ര വാഹനത്തിൽ കഞ്ചാവ് എത്തിച്ചിരുന്ന പെരുമ്പടപ്പ് സ്വദേശികളായ ദാവീദ്, അഭിജിത് എന്നിവരാണ് പിടിയിലായത്. കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ഒരാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ 20 വയസുകാരൻ ജയിലിലും, പ്രായപൂർത്തിയാകാത്ത ആൾ ജുവനൈൽ ഹോമിലുമാണ് ഉള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടരന്വേഷണത്തിൻ്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ , ഡിസിപി അശ്വതി ജിജിയുടെയും നിർദ്ദേശാനുസരണം എസിപി ഉമേഷ് ഗോയൽ ,
പള്ളുരുത്തി എസ് എച്ച് ഒ രതീഷ് ഗോപാലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷൽ ഓപ്പറേഷൻ ടീം അംഗങ്ങളായ എസ് ഐമാരായ അജ്മൽ ഹുസൈൻ, സന്തോഷ് കുമാർ, ശിവൻകുട്ടി, എ എസ് ഐ പോൾ ജോസഫ്, സിപിഒ മാരായ അനീഷ് സി. കെ., വിപിൻ കെ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.