കുറവിലങ്ങാട് : പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കുന്ന പൂര്‍ണ്ണകായ ഗാന്ധിപ്രതിമയുടെ ശിലാന്യാസം മാർച്ച് 31ന് വെള്ളിയാഴ്ച്ചനടത്തും. വൈകുന്നേരം 4.30ന് തോമസ് ചാഴികാടന് എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ശിലാന്യാസം നിര്‍വഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പ്രതിമ സ്ഥാപക സമതി സെക്രട്ടറി ഡോ. ജോസ് മാത്യു എന്നിവര്‍ അറിയിച്ചു.
പൊതുജനപങ്കാളിത്തത്തോടെ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ശിലാന്യാസ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളീക്കില്, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.സി കുര്യന് തുടങ്ങിയവര്‍ പ്രസംഗിക്കും.