ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളികൾക്ക് പരിക്ക്: തലശ്ശേരി സ്വദേശികളായ 3 പേരുടെ നില ഗുരുതരം

ദുബൈ: ദുബൈ കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളികൾക്ക് പരിക്കേറ്റു. ഒമ്പതോളം പേരെ ദുബൈയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുക ആയിരുന്നു. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ മൂന്ന് പേരുടെ പരിക്കുകൾ സാരമുള്ളതാണ്.

Hot Topics

Related Articles