നീലാകാശത്ത് താരനക്ഷത്രങ്ങൾ തെളിഞ്ഞു; ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി

പനജി : ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം മഴയിൽ കുതിർന്നു എങ്കിൽ തെളിഞ്ഞ നീലാകാശതെളിമയിലാണ് സമാപനം നടന്നത്. ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തൽ ആരംഭിച്ചത് ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്ത്, രൺബീർ കപൂർ, മനോജ് വാജ്പേയ് തുടങ്ങിയവരുടെ സാന്നിദ്ധം സമ്മേളനത്തിന് പകിട്ടേറി മുഖ്യമന്ത്രി പ്രമോദ് സാവന്ത് കേന്ദ്രമന്ത്രിമാരായഅനുരാഗ് സിങ്ങ് ഠാക്കൂർ പ്രഫുൽ ജോഷി എന്നിവർക്കൊപ്പം ഉദ്യോഗസ്ഥരും സമാപന സമ്മേളനം മികച്ചതാക്കാൻ ശ്രദ്ധിച്ചിരുന്നു.

‘സമാപന ചിത്രമായഅസ്ഹർ ഫറാ ദിയുടെ ഏ ഹീറോ യുടെ പ്രദർശനത്തോടെ ഡെലിഗേറ്റുകൾ യാത്രയായി. സുവർണമയൂരം ജാപ്പനീസ് ചിത്രമായ റിങ്ങ്വാണ്ട റിംഗിനു ലഭിച്ചു.
ചെക്ക് റിപ്ലബിക് ചിതമായ സേവിങ്ങ് വൺ ഹു ഇസ് ഡെസിൻ്റെ സംവിധായകൻ വാക് ലാവ് കാദൻങ്കസിൽവർ പീക്കോക്ക് നേടി മറാത്തി നടൻ ജിതേന്ദ്ര ബിക്കുലാൽ ജോഷ് സ്പാനീഷ് നടി എയ്ഞ്ചല മെലീന എന്നിവർക്കും സിൽവർ പീക്കോക്ക് ലഭിച്ചു.
മറാത്തി സിനിമഗോദാവരിയുടെ സംവിധായകനാണ് പ്രത്യേക ജൂറി പരാമർശം. ഗോവയിൽ ഫിലിം സിറ്റി നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സമാപന സമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles