പെണ്ണാടുകളെ വാങ്ങി നൽകി പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൻ്റെ വ്യത്യസ്ത വനിതാ പദ്ധതി : വികസന ഫണ്ട് വകയിരുത്തിയത് 6.65 ലക്ഷം രൂപ 

പനച്ചിക്കാട് : ഒരു ഗുണഭോക്താവിന് രണ്ട് പെണ്ണാടുകളെ വീതം വാങ്ങി നൽകി വ്യത്യസ്ത പദ്ധതി വനിതകൾക്കായി നടപ്പിലാക്കി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വർഷത്തെ ഗ്രാമസഭകളിൽ അപേക്ഷ നൽകിയ 95 ഗുണഭോക്താക്കൾക്കായി 6.65 ലക്ഷം രൂപ വികസന ഫണ്ട് വകയിരുത്തിയാണ് ആടുകളെ നൽകിയത് . മലബാറി ക്രോസ്ബെഡ് ഇനത്തിൽപെട്ട 14000 രൂപ വിലവരുന്ന 6 മുതൽ 8 മാസം വരെ പ്രായമുള്ള 12 കിലോയിലധികം തൂക്കം വരുന്ന ആടുകളാണിവ . ഗുണഭോക്താക്കൾ രണ്ട് ആടുകൾക്ക് 7000 രൂപയും ഇൻഷ്വറൻസ് തുക 1000 രൂപയും ചേർത്ത് 8000 രൂപ നൽകണം  . പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി മാത്യു നിർവ്വഹിച്ചു . വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രിയാ മധു അദ്ധ്യക്ഷയായിരുന്നു . പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥയായ വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ. കമലു എസ് കുമാർ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ രമ്യാ കെ സുര , കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു .

Advertisements

Hot Topics

Related Articles