സ്വർണ്ണം പൊതിയാൻ പിങ്ക് പേപ്പർ മാത്രം;പിന്നിലെ രഹസ്യം അറിയാമോ?

തിരുവനന്തപുരം: മലയാളികളുടെ ആഭരണപ്രേമത്തിന് വിലവര്‍ധനകള്‍ക്കൊന്നും ഒരു തടസ്സവുമില്ല. സമ്പാദ്യത്തിന്റെയും അലങ്കാരത്തിന്റെയും പ്രതീകമായ സ്വര്‍ണം, ജ്വല്ലറിയില്‍ നിന്ന് വാങ്ങുമ്പോള്‍ എല്ലായ്പ്പോഴും ഒരേ നിറത്തിലുള്ള പേപ്പറില്‍ പൊതിഞ്ഞാണ് കിട്ടുന്നത്. മജന്തയോ പിങ്ക് നിറമോ ഉള്ള പേപ്പര്‍. മറ്റു നിറങ്ങളിലൊന്നും സ്വര്‍ണം പൊതിഞ്ഞ് തരാറില്ല. ഇതിന് പിന്നില്‍ കൗതുകകരമായ കാരണങ്ങളുണ്ട്.സ്വര്‍ണം പൊതിയാന്‍ ഉപയോഗിക്കുന്ന പ്രത്യേക പേപ്പര്‍ ആഭരണങ്ങളില്‍ പോറലുകള്‍ വരുന്നത് തടയുന്നു. ആഭരണങ്ങള്‍ തമ്മില്‍ ഇടിക്കുന്നതിലോ ബോക്‌സില്‍ സൂക്ഷിക്കുന്നതിലോ ഉണ്ടാകുന്ന ചെറിയ തകര്‍ച്ചകള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കുന്നു.

Advertisements

പിങ്ക് പേപ്പറിന് സാധാരണ പേപ്പറുകളെ അപേക്ഷിച്ച് കുറച്ച് മെറ്റാലിക് തിളക്കവുമുണ്ട്. അതുവഴി സ്വര്‍ണമണികളുടെ ഭംഗി കൂടി തെളിയും.അതേസമയം, പിങ്ക് പേപ്പറില്‍ സ്വര്‍ണത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി-ടാണിഷ് കോട്ടിങ് ഉണ്ട്. ഇത് ആഭരണങ്ങളെ ഈര്‍പ്പത്തിലും പൊടിയിലും നിന്ന് സംരക്ഷിക്കുന്നു. കാലക്രമേണ ആഭരണങ്ങളില്‍ പിടിപെടുന്ന നേരിയ ഇരുണ്ട നിറം കുറയുന്നതിനും പിങ്ക് പേപ്പര്‍ സഹായകരമാണെന്ന് വിദഗ്ധർ പറയുന്നു, സന്തോഷത്തോടും പോസിറ്റീവ് എനര്‍ജിയോടും ബന്ധിപ്പിക്കപ്പെടുന്ന നിറമാണിത്. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന്റെ മഹത്വവും മനോഹാരിതയും നിലനിര്‍ത്താന്‍ പിങ്ക് പേപ്പറാണ് എക്കാലവും തിരഞ്ഞെടുക്കപ്പെടുന്നത്.

Hot Topics

Related Articles