കൊച്ചി: സ്വർണവില ദിനംപ്രതി റെക്കോഡുകൾ പുതുക്കിക്കൊണ്ടിരിക്കെ, വാങ്ങുന്നതല്ല സൂക്ഷിക്കുന്നതാണ് ഉപഭോക്താക്കളുടെ വലിയ വെല്ലുവിളിയായി മാറുന്നത്. വീടുകളിലും ബാങ്ക് ലോക്കറുകളിലും സുരക്ഷിതമായി സൂക്ഷിക്കാൻ ഭയപ്പെടുന്നവരാണ് ഭൂരിഭാഗവും. ഇതോടെ ഡിജിറ്റൽ സ്വർണ്ണത്തിലേക്ക്, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETFs), സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (SIP) തുടങ്ങിയ പദ്ധതികളിലേക്കാണ് വലിയ തോതിൽ പണമൊഴുക്ക് നടക്കുന്നത്.കേരളത്തിൽ ഒരു പവന്റെ വില 81,520 ആയി ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 24 കാരറ്റ് ഫിസിക്കൽ സ്വർണ്ണത്തിന്റെ വിലയിൽ 54 ശതമാനം വർധനയുണ്ടായി. 2024 സെപ്റ്റംബർ 11-ന് പത്ത് ഗ്രാം സ്വർണ്ണം 73,200 ആയിരുന്നപ്പോൾ, ഇപ്പോൾ അതേ അളവ് വാങ്ങാൻ 1.13 ലക്ഷം നൽകേണ്ടി വരുന്നു.ആഭരണങ്ങളായി സ്വർണം വാങ്ങുന്നവരുടെയും എണ്ണത്തിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. നിക്ഷേപിച്ചാൽ 50 ശതമാനത്തിലധികം വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കളെ ആവേശത്തിലാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETFs)
ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന ഈ ഫണ്ടുകളുടെ മൂല്യം സ്വർണവിലയിലെ മാറ്റങ്ങളനുസരിച്ചാണ് നീങ്ങുന്നത്. ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ഉള്ളവർക്ക് ഓഹരികളെ പോലെ തന്നെ വ്യാപാര സമയത്ത് വാങ്ങാനും വിറ്റുമാറ്റാനും സാധിക്കും.
ഡിജിറ്റൽ സ്വർണ്ണത്തിന്റെ നേട്ടങ്ങൾ
ഫിസിക്കൽ സ്വർണ്ണത്തിൽ ഉള്ള ശുദ്ധത സംബന്ധിച്ച ആശങ്കകളും മോഷണ ഭീഷണിയും ഡിജിറ്റൽ സ്വർണ്ണത്തിൽ ഇല്ല. എപ്പോഴും വിറ്റുമാറ്റാൻ കഴിയുന്നതും രണ്ടുദിവസത്തിനുള്ളിൽ പണം അക്കൗണ്ടിൽ ലഭ്യമാകുന്നതുമാണ് ഇതിന്റെ പ്രധാന നേട്ടം. വില എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതിനാൽ സുതാര്യതയും ഉറപ്പാണ്. കുറഞ്ഞ തുകയിലും നിക്ഷേപിക്കാം.
വെല്ലുവിളി
എങ്കിലും, ഡിജിറ്റൽ സ്വർണ്ണം വിപണി ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാൽ അപകടസാധ്യത കൂടുതലാണ്. കൂടാതെ, ഫണ്ട് മാനേജ്മെൻ്റ് ഫീസ് കൂടി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.
ലഭ്യമായ നിക്ഷേപ മാർഗങ്ങൾ
1. ആഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ, കട്ടകൾ
2. ഗോൾഡ് ETFs
3. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ (ETFs മുഖേന)
4. സർക്കാരിന്റെ പലിശ വരുമാനമുള്ള സ്വർണ്ണ ബോണ്ടുകൾ
കണക്കുകൾ പറയുന്നത്
ആഗസ്റ്റ് മാസത്തിലെ ഗോൾഡ് ETF നിക്ഷേപം: 2,190 കോടിഗോൾഡ് ഇടിഎഫി ലെ മൊത്തം ആസ്തി: 72,500 കോടി എന്നിങ്ങനെയാണ് .