ദുബൈ/ഷാർജ:പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങുമ്പോൾ കൊണ്ടുപോകുന്ന സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കാലോചിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുസംബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഷാർജ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു.നിലവിലെ നിയമപ്രകാരം സ്ത്രീകൾക്ക് പരമാവധി 40 ഗ്രാം (മൂല്യം 1 ലക്ഷം കവിയാൻ പാടില്ല), പുരുഷന്മാർക്ക് 20 ഗ്രാം (മൂല്യം 50,000 കവിയാൻ പാടില്ല) സ്വർണാഭരണങ്ങൾ മാത്രം ഇന്ത്യയിലേക്ക് കൊണ്ടുപോകാം.
2016-ൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് ഏകദേശം 2,500 ആയിരുന്നപ്പോൾ ആണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്.എന്നാൽ ഇപ്പോൾ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 10,000 കവിഞ്ഞിരിക്കുകയാണ്. അതായത്, 20 ഗ്രാം സ്വർണത്തിന് മാത്രം ഏകദേശം 2 ലക്ഷം വരും. 40 ഗ്രാമിന് 4 ലക്ഷം കവിയുന്നതുമാണ്. വിലയിൽ വന്ന ഈ വൻ വ്യത്യാസം മൂലം യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധന കേന്ദ്രങ്ങളിൽ നിരന്തരമായി ആശയക്കുഴപ്പവും തർക്കങ്ങളും നേരിടേണ്ടി വരുന്നു.“നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യം ഭാരപരിധിയാണ്, മൂല്യപരിധി അല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വർണവിലയിലെ ചാഞ്ചാട്ടങ്ങൾ കണക്കിലെടുക്കാതെ മൂല്യപരിധി തുടരുന്നത് പ്രവാസികൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു” – കത്തിൽ ഇന്ത്യൻ അസോസിയേഷൻ ചൂണ്ടിക്കാട്ടി.അതേസമയം, യാത്രക്കാരുടെ സമ്മർദ്ദവും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സ്വർണാഭരണങ്ങളുടെ മൂല്യപരിധി സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കുമോ എന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.