സ്വകാര്യ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഏഴ് കിലോ സ്വർണം : കരിപ്പൂരിൽ ഗർഭിണിയും ഭർത്താവും പിടിയിൽ

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. രഹസ്യമായി ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഏഴ് കിലോ സ്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. പെരിന്തല്‍മണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുള്‍ സമദ്, ഭാര്യ സഫ്‌ന എന്നിവരാണ് പിടിയില്‍ ആയത്. അടിവസ്ത്രത്തിനടിയില്‍വെച്ചും, ശരീരത്തില്‍ ഒളിപ്പിച്ചുമാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്.

Advertisements

ദുബായില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണവുമായി എത്തിയത്. സഫ്‌ന അഞ്ച് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭിണിയായതുകൊണ്ട് പരിശോധനയില്‍ ഇളവുകിട്ടുമെന്ന ധാരണയെ തുടര്‍ന്നാണ് ഇത്രയും അധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്. അടുത്ത കാലത്തിനിടെ ആദ്യമായാണ് ഇത്രയും അധികം സ്വര്‍ണം പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ച്ചയായാ രണ്ടാം ദിവസമാണ് കരിപ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്. ഇന്നലെ മൂന്നേ കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം ഇവിടെ നിന്നും പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 6.26 കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Hot Topics

Related Articles