ഗോതുരുത്ത് അപകടം : ‘കാറിന് ഉണ്ടായിരുന്നത് ശരാശരിക്ക് മുകളിൽ വേഗത’ ; കാർ മറിയുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കടൽവാതുരുത്ത് പുഴയിലേക്ക് കാർ മറിഞ്ഞ് യുവ ഡോക്ടർമാർ മരിച്ച അപകടത്തിന് തൊട്ട് മുൻപ് ഉള്ള കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പുഴയിലേക്ക് കാർ മറിയുന്നതിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറിന് ശരാശരിക്ക് മുകളിൽ വേഗതയുണ്ടെന്നും,  വേഗതയേക്കാൾ അപകടമുണ്ടാക്കിയത് അശ്രദ്ധ കാരണമുള്ള ഡ്രൈവിംഗ് ആണെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു.

Advertisements

ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച അഞ്ചംഗ സംഘമാണ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്ന കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. മെഡിക്കൽ വിദ്യാർത്ഥികളും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്ന മറ്റുള്ളവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് കാര്യമായി പരിക്കുകളുണ്ടായിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബർ 1നായിരുന്നു രാത്രി പന്ത്രണ്ടരയോടെ നല്ല വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിനിയായ പെൺകുട്ടിയടക്കം മൂന്നുപേരെ നാട്ടുകാർ രക്ഷപെടുത്തി. കാർ വേഗത്തിൽ വന്ന് പുഴയിലേക്ക് മറിയുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.