തിരുവനന്തപുരം: ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷിനെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ചെയർമാൻ ആയി നിയമിച്ചു.
സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജും, ചലച്ചിത്രകാരനും കലാകാരനുമായ കെ.എം. മധുസൂധനനും പ്രാഥമിക ജഡ്ജിംഗ് പാനലിന്‍റെ രണ്ട് ഉപസമിതികളെ നയിക്കും. ഇരുവരും അന്തിമ ജഡ്ജിംഗ് പാനലിലും അംഗങ്ങളായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എഴുത്തുകാരായ വി.ജെ. ജെയിംസ്, കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി.തോമസ്, നിർമ്മാതാവ് ബി.രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണ് പ്രാഥമിക വിധിനിർണയ സമിതിയിലെ മറ്റ് അംഗങ്ങൾ.
നടി ഗൗതമി, ഛായാഗ്രാഹകൻ ഹരി നായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, പിന്നണി ഗായിക ജെൻസി ഗ്രിഗറി എന്നിവര്‍ അന്തിമ വിധികർത്താക്കളുടെ പാനലിൽ ഉണ്ടാകും. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ ജഡ്ജിംഗ് കമ്മിറ്റികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും.
എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ.സി നാരായണന്‍ നയിക്കുന്ന. സിനിമയുമായി ബന്ധപ്പെട്ട രചനകൾക്കുള്ള അവാർഡുകൾക്കുള്ള ജൂറിയില്‍ എഴുത്തുകാരായ കെ.രേഖ, എം.എ.ദിലീപ്, ശ്രീ.അജോയ് എന്നിവർ അംഗങ്ങളായിരിക്കും.
1980 മുതൽ ഇന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്ന പേരാണ് ഗൗതം ഘോഷ്. മികച്ച സിനിമ, മികച്ച ചിത്രം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 27 ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്.