ബിജെപി വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നവരാണ് കോണ്‍ഗ്രസ് നേതാക്കൾ ; വിമർശനവുമായി പി ജയരാജൻ

ന്യൂസ് ഡെസ്ക് : ബിജെപി വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് പി.ജയരാജന്റെ വിമർശനം. വിളിക്കുന്നതിന് മുൻപേ ബിജെപി കൂടാരത്തിലേക്ക് കോണ്‍ഗ്രസുകാർ പോകുകയാണെന്നും പി ജയരാജൻ പറഞ്ഞു.വടകര ലോക്സഭ മണ്ഡല സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായ് വടകര നടക്കു താഴെ സൗത്ത് മേഖല കണ്‍വെർഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

വടകര ലോക്സഭ മണ്ഡല സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചാരണ പ്രവർത്തനങ്ങളുമായി അനുബന്ധിച്ച്‌ നടന്ന വടകര നടക്കു താഴെ സൗത്ത് മേഖല കണ്‍വെർഷനിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കളുടെ ബിജെപി പ്രീണനത്തെ കുറിച്ച്‌ പി ജയരാജൻ ആഞ്ഞടിച്ചത്. ബി.ജെ പി വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും വിളിക്കുന്നതിന് മുമ്ബെ ബി.ജെ പി കൂടാരത്തിലേക്ക് പോകുകയാണ് കോണ്‍ഗ്രസുകാരെന്നും പി ജയരാജൻ വിമർശനം ഉന്നയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്ത് കോണ്‍ഗ്രസിന് പത്ത് വർഷവും കേരളത്തില്‍ എട്ടു വർഷവുമായി അധികാരമില്ലാതായിട്ടെന്നും അപ്പോള്‍ അധികാരമുള്ളയിടത്തേക്ക് ചേക്കേറുകയാണ് മുൻമുഖ്യമന്ത്രിമാരുടെ മക്കള്‍ വരെയുള്ള കോണ്‍ഗ്രസുകാരെന്നും പി ജയരാജൻ വ്യക്തമാക്കി.വിവിധ എല്‍ഡിഎഫ് നേതാക്കള്‍ കണ്‍വെൻഷനില്‍ പങ്കെടുത്തു.

Hot Topics

Related Articles