റേവ് പാര്‍ട്ടികളില്‍ പാമ്പ് വിഷം വിതരണം ചെയ്ത കേസ് ; യൂട്യൂബര്‍ എല്‍വിഷ് യാദവിനെ നോയിഡ പൊലീസ് അറസ്റ്റു ചെയ്തു

ന്യൂസ് ഡെസ്ക് : റേവ് പാര്‍ട്ടികളില്‍ പാമ്പ് വിഷം വിതരണം ചെയ്ത കേസില്‍ യൂട്യൂബര്‍ എല്‍വിഷ് യാദവിനെ നോയിഡ പൊലീസ് അറസ്റ്റു ചെയ്തു.

ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ എല്‍വിഷ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് കേസെടുത്തത്. മറ്റ് അഞ്ച് പേര്‍ നേരത്തെ പിടിയിലായിരുന്നു.പാർട്ടിയില്‍ നിന്ന് പിടിച്ചെടുത്ത സാമ്ബിളുകളില്‍ മൂർഖൻ ഉള്‍പ്പെടെയുള്ള പാമ്പുകളുടെ വിഷം ഉപയോഗിച്ചതായി ഫോറൻസിക് അന്വേഷണത്തില്‍ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എല്‍വിഷ് യാദവിനെ പലവട്ടം ചോദ്യം ചെയ്തെങ്കിലും എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചിരുന്നു.2023 നവംബർ മൂന്നിന് നോയി‍‍ഡ സെക്ടർ 51 ലാണ് പാര്‍ട്ടി നടന്നത്. പീപ്പിള്‍ ഫോർ ആനിമല്‍സ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ നിന്ന് 9 പാമ്പുകളെ കണ്ടെത്തിയിരുന്നു.

Hot Topics

Related Articles