സുപ്രീം കോടതി ജഡ്ജ് ചമഞ്ഞ് തട്ടിപ്പ് : കണ്ണൂർ സ്വദേശി പിടിയിൽ 

ആലപ്പുഴ : സുപ്രീം കോടതി ജഡ്ജ് ചമഞ്ഞ് ജപ്തി നോട്ടീസിലെ വായ്പകുടശ്ശിക കുറച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം തട്ടിയെടുക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍. കണ്ണൂർ ചിറക്കല്‍ പഞ്ചായത്ത് നാലാം വാർഡില്‍ പുതിയതെരു കവിതാലയം വീട്ടില്‍ ജിഗീഷിനെയാണ് (ജിത്തു- 39) പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.  വെളിയനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മകളുടെ പേരിലുളള വസ്തുവിന്റെ ജപ്തി ഒഴിവാക്കുന്നതിനായി വായ്പ തുകയുടെ 30 ശതമാനമായ 45000 രൂപ നല്‍കണമെന്നും താൻ സുപ്രീം കോടതി ജഡ്ജിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

Hot Topics

Related Articles