വാഷിങ്ടണ്‍ : അധിനിവേശ രാജ്യമായ ഇസ്രായേലിന് സ്വയംപ്രതിരോധത്തിന് അവകാശമില്ലെന്ന് റഷ്യ. യു.എന്നിലാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്.യു.എന്നിലെ റഷ്യൻ പ്രതിനിധി വാസ്‍ലി നെബെൻസിയ ആണ് ബുധനാഴ്ച നടന്ന യു.എൻ ജനറല്‍ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.
സ്വന്തം സുരക്ഷ ഉറപ്പാക്കാനും തീവ്രവാദത്തെ പ്രതിരോധിക്കാനും ഇസ്രായേലിന് അവകാശമുണ്ട്. എന്നാല്‍, ഈ അവകാശം പൂര്‍ണമായും ലഭിക്കണമെങ്കില്‍ നമ്മള്‍ ഫലസ്തീൻ പ്രശ്നം പരിഹരിക്കണം. യു.എൻ സുരക്ഷാസമിതിയുടെ പ്രമേയങ്ങള്‍ അനുസരിച്ചാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൂറ്റാണ്ടുകളായി ജൂത ജനത പീഡനം അനുഭവിച്ചു. അന്ധമായ പ്രതികാരത്തിന്റെ പേരില്‍ നഷ്ടപ്പെട്ട നിരപരാധികളുടെ ജീവനുകള്‍, സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ എന്നിവ നീതി പുനഃസ്ഥാപിക്കുകയോ മരിച്ചവരെ ജീവിപ്പിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യില്ലെന്ന് മറ്റാരേക്കാളും നന്നായി ജൂതന്മാര്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു.യു.എസിന്റേയും മറ്റ് സഖ്യരാജ്യങ്ങളുടേയും കാപട്യം ഇപ്പോള്‍ പുറത്ത് വരികയാണ്.
മുൻപൊക്കെ സംഘര്‍ഷമുണ്ടാവുമ്പോള്‍ മനുഷ്യാവകാശ നിയമങ്ങള്‍ ബഹുമാനിക്കാൻ പറയുന്ന യു.എസ് അന്വേഷണ കമ്മിറ്റികളെ നിയമിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുമായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന അക്രമങ്ങള്‍ക്ക് അറുതി വരുത്താനുള്ള അവസാന ആശ്രയമെന്ന നിലയില്‍ യഥാര്‍ത്ഥത്തില്‍ ബലപ്രയോഗം നടത്തുന്നവര്‍ക്കെതിരെയാണ് ഇത്തരത്തില്‍ യു.എസ് നടപടികള്‍ സ്വീകരിക്കാറുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.