വരുന്ന വര്‍ഷങ്ങളില്‍ ബലണ്‍ ഡി ഓറിനായി അവർ തമ്മിൽ മത്സരിക്കും ; ഭാവി താരങ്ങളെ പ്രവചിച്ച് ലയണൽ മെസ്സി

സ്പോർട്സ് ഡെസ്ക്ക് : വരും വര്‍ഷങ്ങളില്‍ ബലണ്‍ ഡി ഓര്‍ പുരസ്കാരത്തിനായി മത്സരിക്കാൻ സാധ്യതയുള്ള നാല് താരങ്ങളുടെ പേര് പറഞ്ഞ് ലയണല്‍ മെസി.കരിയറിലെ എട്ടാം ബലണ്‍ ഡി ഓര്‍ നേടി ചരിത്രം രചിച്ചതിന് ശേഷം ഫ്രഞ്ച് മാധ്യമമായ ലെ ക്വിപ്പിനോട് സംസാരിക്കുകയായിരുന്നു അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം.

Advertisements

“വരുന്ന വര്‍ഷങ്ങളില്‍ ബലണ്‍ ഡി ഓറിനായി താരങ്ങള്‍ തമ്മില്‍ കടുത്ത മത്സരം നടക്കാൻ സാധ്യതയുണ്ട്. ഹാലണ്ട്, എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ക്ക് ഞാൻ നല്ല സാധ്യത കാണുന്നു. ബലണ്‍ ഡി ഓറിന് വേണ്ടി ഫൈറ്റ് ചെയ്യാൻ മികവുള്ള ഒരുപാട് യുവ താരങ്ങള്‍ ഉണ്ട്.” മെസി അഭിപ്രായപ്പെട്ടു. “ലമിനെ യമാലിനെ കുറിച്ചും ഞാൻ ചിന്തിക്കുന്നുണ്ട്. അവൻ വളരെ ചെറുപ്പമാണ്. പക്ഷേ, ഇതിനകം തന്നെ യമാല്‍ ബാഴ്സലോണയ്ക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഒരു പ്രധാന താരമായി അവൻ മാറി കൊണ്ടിരിക്കുകയാണ്.” മെസി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ബലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാൻ മികവുള്ള വേറെയും താരങ്ങള്‍ ഉണ്ട്. പല കളിക്കാരും ഇനിയും ഉയര്‍ന്നു വരാൻ ഇരിക്കുന്നതെയുള്ളു. എന്തായാലും, ഒരു പുതുയുഗമാണ് നമ്മളെ കാത്തിരിക്കുന്നത്.” അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം കൂട്ടിച്ചേര്‍ത്തു. യുവ താരങ്ങളായ എര്‍ലിംഗ് ഹാലണ്ടിനെയും കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് 36കാരനായ ലയണല്‍ മെസി തന്റെ കരിയറിലെ എട്ടാം ബലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. വോട്ടിംഗില്‍ ഹാലണ്ട് മെസിക്ക് തൊട്ടു പിന്നില്‍ ഫിനിഷ് ചെയ്തപ്പോള്‍, എംബാപ്പെ മൂന്നാം സ്ഥാനത്തായിരുന്നു.

Hot Topics

Related Articles