ആരും പരിഭ്രാന്തരാകേണ്ടതില്ല ! നാളെ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കും , വൈബ്രേറ്റ് ചെയ്യും ; കാരണമിതാണ് 

ന്യൂസ് ഡെസ്ക് : ആരും പരിഭ്രാന്തരാകേണ്ടതില്ല. നാളെ പരിചിതമല്ലാത്ത ചില കാര്യങ്ങൾ ഫോണിൽ കണ്ടാൽ ഭയപ്പെടേണ്ടതില്ല. കേരളത്തിലെ വിവിധ ഇടങ്ങളില്‍ ചൊവ്വ പകല്‍ 11 മണിമുതല്‍ വൈകീട്ട് 4 മണിവരെ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും)  ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും.

Advertisements

ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ്   നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.                                     

Hot Topics

Related Articles