ഗുരുദേവനിൽ നിന്ന് അനുഗ്രഹം നേടിയ കൈതമല മാധവൻ

ചിറക്കടവ്: ശ്രീനാരായണ ഗുരുദേവനിൽ നിന്ന് അനുഗ്രഹം നേടുകയും പ്രസാദമായി ഗുരുവിൽ നിന്ന് കല്ക്കണ്ടം സ്വീകരിക്കുകയും ചെയ്ത കൈതമല മാധവൻ(103) അന്തരിച്ചു. ചിറക്കടവ് 54-ാം നമ്പർ എസ്.എൻ.ഡി.പി.യോഗം ശാഖാംഗമാണ്. കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രസന്നിധിയിൽ ഗുരുദേവനിൽ നിന്ന് ശാഖാസർട്ടിഫിക്കറ്റ് കൈപ്പറ്റിയ സംഘത്തിനൊപ്പം ബാലനായ മാധവനുമുണ്ടായിരുന്നു. ഗുരുദേവദർശനം നേടിയ മാധവനെ എസ്.എൻ.ഡി.യോഗം ഹൈറേഞ്ച് യൂണിയനും ചിറക്കടവ് ശാഖയും നേരത്തെ ആദരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഗോപി, ചെല്ലമ്മ, ലീലാമ്മ, പരേതയായ വത്സ, മോളി, കുട്ടപ്പൻ, ബീന, ബിന്ദു. മരുമക്കൾ: സുപ്രൻ, നാരായണൻകുട്ടി, പരേതനായ ഗംഗാധരൻ, സജീവ്, രാജൻ, അജിത കുട്ടപ്പൻ. സംസ്‌കാരം നടത്തി.

Advertisements

Hot Topics

Related Articles