ഗുരുവായൂർ:ബോളിവുഡ് താരം അക്ഷയ് കുമാർ ഇന്ന് രാവിലെ ഗുരുവായൂരപ്പ ദർശനം നടത്തി. രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരം കാർ മാർഗമാണ് ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ സ്വീകരണം നൽകി.അൽപനേരം വിശ്രമിച്ച ശേഷമാണ് അക്ഷയ് കുമാർ ക്ഷേത്രത്തിലെത്തിയത്.
Advertisements
ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാൽ അടക്കമുള്ള ജീവനക്കാരുടെ ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രവേശനം. കേരളീയ വേഷമായ ജൂബയും മുണ്ടും ധരിച്ചായിരുന്നു അക്ഷയ് കുമാർ ക്ഷേത്രത്തിൽ എത്തിയത്. ശ്രീവത്സത്തിൽ നിന്ന് നടന്ന് ക്ഷേത്രത്തിലെത്തി കാണിക്കയിട്ട് തൊഴുതു.ഗുരുവായൂർ എ.സി.പി. സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കി. ദർശനം കഴിഞ്ഞ് രാവിലെ എട്ടരയോടെ താരം മടങ്ങി.