ഗുരുവായൂർ ദേവസ്വം ബോർഡ്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ട വിജി രവീന്ദ്രന്  സ്വീകരണം നൽകി 

വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ്-യൂ ണിയനിലെ  ബ്രഹ്മമംഗലംഈസ്റ്റ്‌ 5017 ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ട വിജി രവീന്ദ്രന് (പൂത്തോട്ട,എറണാകുളം) സ്വീകരണം നൽകി.  തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ്ബാബു സമ്മേളനംഉൽഘാടനം ചെയ്തു.

തുടർന്നു ബോർഡ്‌ അംഗത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയുംചെയ്തു.ശാഖാ പ്രസിഡന്റ്‌ പികെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ്‌ യോഗത്തിൽ അഡ്വ പി വി സുരേന്ദ്രൻ മുഖ്യ പ്രസംഗം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ അഭിലാഷ് രാമൻകുട്ടി, യൂ എസ് പ്രസന്നൻ, കെ എസ് അജീഷ്കുമാർ,ശാഖാ സെക്രട്ടറി വിസി സാബു, വൈസ് പ്രസിഡന്റ്‌ സിവി.ദാസൻ ചന്ദനച്ചോല, ബീനാ പ്രകാശ്,അമ്പിളി സനീഷ്,വിമല ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles