നല്ല ഇടതൂർന്ന ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും കാണില്ല. മുടിയ്ക്ക് നല്ല ആരോഗ്യവും ഭംഗിയും ലഭിക്കണമെങ്കിൽ പല കാര്യങ്ങൾ ശ്രദ്ധിക്കണം. പുറത്ത് നിന്ന് മുടിയിൽ തേയ്ക്കുന്നത് മാത്രമല്ല, ഉള്ളിലേക്ക് കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. സ്കാൽപ്പ് മസാജും ഓയിലിങ്ങുമൊക്കെ പോലെ തന്നെ പ്രധാനമാണ് കഴിക്കുന്ന ഭക്ഷണവും. മുടിയ്ക്ക് ആവശ്യമായ പോഷകങ്ങൾ മുടിയ്ക്ക് ലഭിക്കാൻ സഹായിക്കുന്ന ഡ്രിങ്കാണിത്.
മുടികൊഴിച്ചിൽ
മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ മുടി വളർച്ചയെ ദോഷമായി ബാധിക്കാറുണ്ട്. പാരമ്പര്യം, ഭക്ഷണശൈലി, ജീവിതശൈലി, മറ്റ് രോഗങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിൻ്റെ കാരണങ്ങളാണ്. അമിതമായി വെയിലും പൊടിയുമൊക്കെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് ചില പ്രധാന ഘടകങ്ങളാണ്. ഇത് കൂടാതെ മാനസിക സമ്മർദ്ദവും ഉറക്കമില്ലായ്മയുമൊക്കെ മുടികൊഴിച്ചിലിന് കാരണമായേക്കാം. നല്ല ആരോഗ്യമുള്ള ജീവിതശൈലി പിന്തുടരുന്നത് തന്നെ മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും.
വെള്ളരിക്ക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് വെള്ളരിക്ക. ഈ ചൂട് കാലത്ത് വെള്ളരിക്ക കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കും. ചൂട് കാലത്ത് ശരീരത്തിലെ ഉഷ്മാവ് വളരെ കൂടുതലായിരിക്കും. ഇത് മുടികൊഴിച്ചിലിന് കാരണമായേക്കാം. വെള്ളരിക്ക കഴിക്കുന്നത് ശരീരത്തിലെ ഊഷ്മവ് കുറയ്ക്കാൻ ഏറെ സഹായിക്കും. ദിവസവും എത്ര അളവിൽ വേണമെങ്കിലും വെള്ളരിക്ക കഴിക്കാവുന്നതാണ്.
കറിവേപ്പില
മുടികൊഴിച്ചിൽ മാറ്റാൻ ഏറെ നല്ലതാണ് കറിവേപ്പില. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിലും താരനും മാറ്റാൻ ഏറെ നല്ലതാണ് കറിവേപ്പില. കറികൾക്ക് മണവും ഗുണവും നൽകാൻ ഏറെ നല്ലതാണ് കറിവേപ്പില. മുടി വളർത്തിയെടുക്കാനും കറിവേപ്പില മികച്ചതാണ്. കറിവേപ്പില കഴിക്കുന്നതും മുടിയിൽ തേയ്ക്കുന്നതുമൊക്കെ മുടി വളരെ നല്ലതാണ്. മുടിയ്ക്ക് നല്ല കറുപ്പ് നിറം നൽകാനും കറിവേപ്പില സഹായിക്കും.
നെല്ലിക്ക
മുടിയുടെ ആരോഗ്യത്തിൽ വളരെ വലിയ പങ്ക് വഹിക്കുന്നതാണ് നെല്ലിക്ക. മുടികൊഴിച്ചിൽ പ്രശ്നം പാടെ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് നെല്ലിക്ക. മുടിയ്ക്ക് നല്ല ഉള്ളും ഭംഗിയും നൽകാൻ നെല്ലിക്ക സഹായിക്കുന്നു. നൂറ്റാണ്ടുകളായി മുടി സംരക്ഷണത്തിന് നെല്ലിക്ക ഉപയോഗിക്കാറുണ്ട്. നെല്ലിക്ക വെറുതെ കഴിക്കുന്നതും മുടിയിൽ പായ്ക്കുകളായി തേയ്ക്കുന്നതും ഏറെ നല്ലതാണ്. മുടി സംരക്ഷണത്തിനുള്ള പ്രകൃതിദത്ത പരിഹാരമാണ് നെല്ലിക്ക ജ്യൂസ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ മുടിയ്ക്ക് ഏറെ നല്ലതാണ്. തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ നെല്ലിക്കയ്ക്ക് കഴിയും. മുടി പൊട്ടി പോകുന്നതും വരണ്ട് പോകുന്നതുമൊക്കെ തടയാൻ നെല്ലിക്ക ഏറെ നല്ലതാണ്.
ജ്യൂസ് തയാറാക്കാൻ
മുടി നല്ല ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ജ്യൂസാണിത്. രണ്ട് വെള്ളരിക്ക ഉപ്പിട്ട് കഴുകി വ്യത്തിയാക്കുക. ഇനി ഇത് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇനി ഇതിലേക്ക് കഴുകി വ്യത്തിയാക്കിയ ഒരു നെല്ലിക്കയും 9 – 10 കറിവേപ്പിലയും ചേർത്ത് അൽപ്പം വെള്ളമൊഴിച്ച് നന്നായി അരച്ച് എടുക്കുക. ഇത് അരിച്ച് കുടിക്കാവുന്നതാണ്. കുടിക്കുന്നതിന് മുൻപ് ആവശ്യമെങ്കിൽ അൽപ്പം ഉപ്പും കുരുമുളക പൊടിയും ഈ പാനീയത്തിൽ ചേർക്കാവുന്നതാണ്.