കൊൽക്കത്തയുടെ ഉപ്പിൽ വെള്ളം ചേർത്ത് പഞ്ചാബ് ; കറുത്ത കുതിരകൾക്കായി നരേയ്ൻ ഒഴുക്കിയ ഉപ്പിൽ പഞ്ചാബിൻ്റെ ബെയർസ്റ്റോ

ന്യൂസ് ഡെസ്ക് :   ഐപിഎല്ലിൽ കൊൽക്കത്തെ വീഴ്ത്തി പഞ്ചാബ് . കൊൽക്കത്ത ഉയർത്തിയ റൺമല പഞ്ചാബ് അനായാസം മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 262 റൺസ് എന്ന വിജയലക്ഷ്യമാണ്  പഞ്ചാബിന് മുന്നിൽ വച്ചത്. എന്നാൽ പഞ്ചാബ് പത്തൊമ്പതാം ഓവറിൽ വിജയം നേടുകയായിരുന്നു. കൊൽക്കത്തക്ക് വേണ്ടി സാൾട്ടും നരയനും ഓപ്പണിംഗിൽ തകർത്തടിച്ചപ്പോൾ വലിയ സ്കോർ ആണ് അവർ പഞ്ചാബിനു മുന്നിൽ വച്ചത്. പിന്നാലെത്തിയവർ തങ്ങളുടെ കടമ പൂർത്തിയാക്കുക പഞ്ചാബിന് മുന്നിൽ വലിയ ലക്ഷ്യം വരികയായിരുന്നു.

എന്നാൽ മറുപടി ബാറ്റിംഗ് ജോണി ബെയർസ്റ്റേ സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ചതോടെ പഞ്ചാബ് വിജയം പത്തൊമ്പതാം ഓവറിൽ അനായാസം നേടിയെടുക്കുകയായിരുന്നു. ഐപിഎല്ലിൽ ഇതുവരെ ഫോം ആകാതിരുന്ന ജോണി ബെയർസ്റോ ഈ മത്സരത്തിൽ തകർത്ത് അടിച്ചതോടെ വിജയം എന്ന സ്വപ്നം കൊൽക്കത്തയ്ക്ക് അന്യമായി

Hot Topics

Related Articles