കനത്ത മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ റെയില്‍-വ്യോമ ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡൽഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍-വ്യോമ ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ റണ്‍വേയിലെ ദൃശ്യത പൂജ്യത്തിലെത്തിയത് 100 വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചു.

മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്ന് 22 തീവണ്ടികളും വ്യാഴാഴ്ച വൈകിയാണ് ഓടിയത്. മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് ഡല്‍ഹിയിലെ വായുഗുണനിലവാരസൂചിക 372-ല്‍ എത്തിയിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍ 8.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. പുലര്‍ച്ചെ ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കാനും പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് യു.പി.യില്‍ വിവിധ അപകടങ്ങളിലായി ആറുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഇരുചക്ര വാഹനയാത്രക്കാരാണ് മരിച്ചവരിലേറെയും. കാലാവസ്ഥ പ്രതികൂലമായതോടെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അയോധ്യയിലേക്കുള്ള വ്യാഴാഴ്ചത്തെ യാത്രയും മാറ്റിവെച്ചു.

Hot Topics

Related Articles