മഴക്കാല പൂർവ ജാഗ്രതാ നിർദേശം പുറത്ത് വിട്ട് അധികൃതർ ; കൊതുകുജന്യ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തണം: ജില്ലാ ഭരണകൂടം വീടുകളിൽ ഞായറാഴ്ചയും ഓഫീസുകളിൽ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കണം

കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് പല മേഖലകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പു വരുത്തണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശം. എ.ഡി.എം ജിനു പുന്നൂസിൻ്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പു മേധാവികളുടെ യോഗത്തിൽ മഴക്കാല പൂർവ്വ ശുചീകരണ നടപടികളുടെ പുരോഗതി ചർച്ച ചെയ്തു.

Advertisements

മലിനജലം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാധ്യത തടയുന്നതിന് അടിയന്തിരമായി നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ . കെ.കെ ശ്യാംകുമാർ , ജില്ലാ മലേറിയ ഓഫീസർ ആർ. എസ് അനിൽ കുമാർ എന്നിവർ വിശദീകരിച്ചു.
ശുചിത്വ മിഷൻ്റെ നേതൃത്വത്തിലുള്ള വാർഡ്തല മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം.
വീടുകളിൽ ഞായറാഴ്ചകളിലും ഓഫീസുകളിൽ വെള്ളിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അജൈവമാലിന്യങ്ങള്‍ കൃത്യമായി ‘തരംതിരിച്ച് വൃത്തിയാക്കി ഉണക്കി ഹരിതകര്‍മസേനയ്ക്ക് കൈമാറണം
വീട്ടിലും പരിസരത്തും
വീടിന്‍റെ സണ്‍ ഷേഡില്‍ ഉള്‍പ്പെടെ ഒരിടത്തും വെള്ളം കെട്ടിനിന്ന് കൊതുകു വളരുന്ന സാഹചര്യമുണ്ടാകുന്നില്ലെന്ന് എല്ലാവരും ഉറപ്പാക്കണം. വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാകുന്ന രീതിയില്‍ പാത്രങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മുട്ടത്തോട് തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയരുത്.

കുറ്റിക്കാടുകള്‍, ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രദേശവാസികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം.
ഓടകളിലും നിർമ്മാണ സൈറ്റുകളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പും,
റബര്‍,കമുക്, പൈനാപ്പിള്‍, കൊക്കോ, കാപ്പി തുടങ്ങിയവയുടെ തോട്ടങ്ങളിൽ കൃഷി വകുപ്പും ഉറപ്പു വരുത്തണം
അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പിന്‍റെ സഹകരണത്തോടെ ശുചിത്വം ഉറപ്പാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന മാര്‍ക്കറ്റുകളിലും മറ്റു പൊതുഇടങ്ങളിലും മാലിന്യം കൂടിക്കിടക്കുകയും വെള്ളക്കെട്ടുണ്ടാകുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരണം നടത്തണം.
റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍, ഉപേക്ഷിച്ച ഷെയ്ഡുകള്‍, പ്ലാസ്റ്റിക്, ഇലകള്‍, കൈതപ്പോളകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉടമകൾ ഉറപ്പാക്കണം. തോട്ടങ്ങളിലെ കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അങ്കണവാടികളുടെയും പരിസരത്തും ടോയ് ലെറ്റുകളിലും കൊതുകിൻ്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പും വനിതാ ശിശു വികസന വകുപ്പും നടപടിയെടുക്കണം. .

ഹോട്ടലുകളിലും പരിസരങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പും മത്സൃ ബന്ധന മേഖല മേഖലകളിൽ ഫിഷറീസ് വകുപ്പും കന്നുകാലികളെ വളർത്തുന്ന തൊഴുത്തുകളും പരിസരവും മൃഗസംരക്ഷണ വകുപ്പും കൊതുക് നശീകരണം ഉറപ്പുവരുത്തണം
ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്നും എ.ഡിഎം നിർദേശം നൽകി.

Hot Topics

Related Articles