കോട്ടയം : 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഒന്നു മുതൽ ആരംഭിച്ച വിവരശേഖരണ നടപടികൾ മാർച്ച് 30 വരെ നീട്ടി. വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്ന ഇടങ്ങളിൽ ഈ പട്ടികയിൽ ഉൾപ്പെടാതെ പോയവർ, സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങി അർഹരായ ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു.
Advertisements