നാട്ടകത്തെ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാകുന്നു; വിഷയം പരിഹരിക്കുമെന്നു ഉറപ്പ് നൽകി മന്ത്രി റോഷി അഗസ്റ്റിൻ, യോഗം ബഹിഷ്കരിച്ച് യുഡിഎഫ്

കോട്ടയം : നാട്ടകം മറിയപ്പള്ളി ശുദ്ധജല ക്ഷാമം പരിഹരിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ ജനകീയ കർമ്മസമിതിയും ജനപ്രതിനിധികളും മന്ത്രിക്ക് നിവേദനം നൽകി. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഉദ്യോഗസ്ഥർ, നാട്ടകം ശുദ്ധജല പദ്ധതി ജനകീയ കർമ്മസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരാണ് രാവിലെ 11 മണിക്ക് കളക്ട്രേറ്റിൽ വെച്ച് നടന്ന യോഗത്തിൽ പങ്കെടുത്തത്. ഉടൻ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്താം എന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ കർമ്മസമിതിക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. അതേസമയം യുഡിഎഫ് കൗൺസിലർമാർ ഈ യോഗം ബഹിഷ്കരിക്കുകയും മന്ത്രിയെ തടയാൻ ശ്രമിക്കുകയും ചെയ്തു. കോടിമത നാലുവരി പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 2010-2011 കാലയളവിലാണ് ഈ പ്രദേശത്തെ പൈപ്പ് ലൈൻ ഇല്ലാതായത്.

Advertisements

ഇതിനു മുൻപ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധം ഉണ്ടായെങ്കിലും മന്ത്രിയുമായി നടത്താനിരുന്ന യോഗം ബഹിഷ്കരിക്കാനാണ് ഇത്തവണ പ്രതിപക്ഷം ശ്രമിച്ചത്. ഇതേ തുടർന്ന് ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ രംഗത്തെത്തുകയും ചെയ്തു. ‘നാളിതുവരെ ഈ വിഷയത്തിൽ ഇടപെടാതിരുന്ന കോട്ടയത്തിന്റെ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ വാട്ടർ അതോറിറ്റി ഓഫീസിൽ റീത്ത് വെച്ച് രാഷ്ട്രീയ നാടകം കളിക്കുകയാണെന്നാണ് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ പറഞ്ഞത്.

Hot Topics

Related Articles