കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം: മതപരമാണെങ്കില്‍ തന്ത്രി തീരുമാനം അന്തിമമെന്ന് ഹൈക്കോടതി

കൊച്ചി :കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി സുപ്രധാനമായ വിധി പ്രസ്താവിച്ചു. കഴകവുമായി ബന്ധപ്പെട്ട ജോലി മതപരമാണെങ്കില്‍ തന്ത്രി ഉള്‍പ്പെടുന്ന സമിതിയുടെ തീരുമാനം മാത്രമേ അന്തിമമായിരിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി.കഴകം ജോലി മതപരമാണോ എന്നത് സംബന്ധിച്ച് തെളിവുകള്‍ വിശദമായി പരിശോധിക്കണമെന്നും, മതപരമാണെന്ന് തെളിഞ്ഞാല്‍ നിയമനാവകാശം തന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിക്കു മാത്രമേ ഉണ്ടായിരിക്കൂ എന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞു.തർക്കപരിഹാരത്തിന് തെക്കേവാരിയത്ത് കുടുംബത്തിന് സിവിൽ കോടതിയെ സമീപിക്കാമെന്നും, ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ സിവിൽ കോടതിയുടെ അന്തിമ തീരുമാനം ബാധകമാണെന്നും കോടതി നിരീക്ഷിച്ചു.

Advertisements

ഇതിനിടെ, ചേര്‍ത്തല സ്വദേശി അനുരാഗിന്റെ കഴകം നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാരിയത്ത് കുടുംബാംഗം നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.നിയമനത്തില്‍ സമുദായ മാനദണ്ഡങ്ങളും കോടതി ഓര്‍മ്മിപ്പിച്ചു. നിലവിലുള്ള ഊഴാനുസരിച്ച് നിയമനം ലഭിക്കേണ്ടത് ഈഴവ സമുദായാംഗങ്ങള്‍ക്കാണ്. ആദ്യം നിയമനം ലഭിച്ച തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലുവിന്റെ നിയമനം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Hot Topics

Related Articles