ഹൈവേയില്‍ വീഡിയോ ഷൂട്ട് ;ഇന്‍സ്റ്റഗ്രാംതാരത്തിന് പിഴ

ഗാസിയാബാദ്: ഹൈവേയിൽ കാർ നിർത്തി ഇൻസ്റ്റഗ്രാം റീല്‍ ചെയ്ത് ഫോളോവേഴ്സിനെ കൂട്ടാന്‍ശ്രമിച്ച പെൺകുട്ടിയെ ഗാസിയാബാദ് പൊലീസ് പിടികൂടി. റോഡ് സംരക്ഷണ നിയമം ലംഘിച്ചതിന് 17,000 രൂപ പിഴയും ചുമത്തി.താന സഹിബാബാദ് ഭാഗത്തെ ഫ്ലൈഓവർ ഹൈവേയിലാണ് വിഡിയോ ഷൂട്ട് ചെയ്തത്.

റോഡിനു നടുവിൽ കാർ നിർത്തി സ്റ്റൈലിൽ നടക്കുകയും പലഭാവങ്ങള്‍ കാണിക്കുകയും ചെയ്യുന്ന വിഡിയോ 8,700ഓളം പേർ കണ്ടുകഴിഞ്ഞു. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് പൊലീസ് ഇടപെട്ടത്. വൈശാലിക്ക് ആറര ലക്ഷത്തോളം ഫോളോവേഴ്സ് ആണ് ഉള്ളത്.

Hot Topics

Related Articles