ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ആതിയയും വിവാഹിതരായി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും ബോളിവുഡ് നടന്‍ സുനില്‍ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും വിവാഹിതരായി. വിവാഹ ശേഷമുള്ള ചിത്രങ്ങൾ കെ.എൽ. രാഹുൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

സുനിൽ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്‍വച്ച് തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഒരുമിച്ച് മുന്നോട്ടുള്ള യാത്രയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്ന് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ന്യൂസിലാന്‍ഡിനെതിരായ ഏകദിന തിരക്കിലായതിനാല്‍ വിരാട് കോഹ്ലലി അടക്കമുളള താരങ്ങള്‍ വിവാഹത്തിന് പങ്കെടുത്തില്ലെന്നാണ് വിവരം

Hot Topics

Related Articles