മണർകാട് പള്ളിയിൽ ധ്യാനവും സായാഹ്ന കൺവൻഷനും

കോട്ടയം : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എല്ലാ വെള്ളിയാഴ്ചകളിലും നടത്തപ്പെടുന്ന ധ്യാന ശുശ്രൂഷ 10-5-2024 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ നിർവഹിക്കുന്നതാണ്. മണർകാട് കത്തീഡ്രലിൽ പ്രവർത്തിക്കുന്ന സെന്റ് മേരിസ് പ്രാർത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും പള്ളിയങ്കണത്തിൽ നടത്തി വരുന്ന തിരുവചനയാത്ര സായാഹ്ന കൺവൻഷനിൽ 11-5-2024 ശനിയാഴ്ച വൈകുന്നേരം 6.30-ന് ഗാന ശുശ്രൂഷയും തുടർന്ന് 7 ന് – വ.ഫാ. ഷാജി ജേക്കബ് പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ വചന ശുശ്രൂഷയും നടത്തപ്പെടുന്നതാണ്.

Hot Topics

Related Articles