പുഴകളിലെ കയ്യേറ്റങ്ങൾ ഒഴിവാക്കണം: ഡോ. സാബു തോമസ്

നദികളെ സംരക്ഷിക്കാൻ നദിയിൽ നീരൊഴുക്ക് തടയുന്ന എല്ലാ തടസ്സങ്ങളും നീക്കുക തന്നെ വേണമെന്ന് മഹാത്മാഗാന്ധി സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ.സാബു തോമസ് അഭിപ്രായപ്പെട്ടു. മനുഷ്യൻ്റെ പ്രവർത്തികൾ മാത്രമല്ല, പാഴ്മരങ്ങൾ വളർന്നും എക്കലും മണലു അടിഞ്ഞും നദിയുടെ വീതി കുറയുന്നതും നദികളെ നശിപ്പിക്കും.മിനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പേരൂരിൽ നടത്തിയ പുഴ പുനരുജ്ജീവന ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം മാത്രമല്ല നദിയുടെ മുന്നോട്ടുള്ള സംരക്ഷണത്തിനായി പ്രാദേശിക ഉടമസ്ഥതയിൽ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കണമെന്നും അദ്ധേഹം പറഞ്ഞു.

പേരൂരിൽ നടക്കുന്നത് പ്രളയ രഹിത കോട്ടയത്തിനായുള്ള പ്രധാന പ്രവർത്തനമാണെന്നും. കയ്യേറ്റക്കാരെ അനുകൂലിക്കുന്നവരാണ് മീനച്ചിലാർ നവീകരണം തടസ്സപ്പെടുത്തുന്നതെന്നും ഇപ്പോൾ ഇവിടെ ഇറിഗേഷൻ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ സുതാര്യമാണെന്നും എക്കലും മണലും ചെളിയും നീക്കം ചെയ്യുന്നത് സർക്കാർ ഇ-ടെൻഡറിലൂടെ ആണെന്നും കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നദീപുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി പ്രദീപ് സ്വാഗതമാശംസിച്ചു. ഗ്രീൻഫ്രട്ടേണിറ്റി പ്രസിഡൻറ് ഡോ.ജേക്കബ് ജോർജ്, ഇറിഗേഷൻ റിട്ട. ചീഫ് എൻഞ്ചീനീയർ ഡി. ബിജു, മുഹമ്മദ് സജീദ്, കെ.എം സിറാജ്, അഡ്വ.ജോസ് സിറിയക്, കെ.എസ് സോമൻ, സോമശേഖരൻ, അഡ്വ.വിനോദ്കുമാർ, ഷാജിമോൻ വട്ടപ്പള്ളിൽ, തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles