വാകത്താനം പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

വാകത്താനം : വാകത്താനം പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 2022-23 സാമ്പത്തിക വർഷത്തിൽ പത്തുലക്ഷത്തി അൻപത്തിനായിരം രൂപ വകയിരുത്തി ഇരുന്നൂറ്റി അൽപത്തിയൊന്ന് വയോജനങ്ങൾക്ക് കട്ടിൽ നൽകുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസമ്മ മത്തായി നിർവ്വഹിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബെന്നി ഇളംകാവിൽ, സ്ഥിരം സമതി അധ്യക്ഷൻമാരായ അരുണിമ പ്രദീപ്‌, ജോബി വർഗീസ്, ബീനാ സണ്ണി,  പഞ്ചായത്ത്‌ അംഗങ്ങളായ കോരസൺ സഖറിയ, പി കെ മജു, കുര്യച്ചൻ പാറത്തോട്ട്,ഗീത രാധാകൃഷ്ണൻ, വിജിമോൾ, ശ്രീജ സഹദേവൻ, രമേശ്‌ നടരാജൻ, ഗിരിജ പ്രകാശ് ചന്ദ്രൻ, ഷിജി സോണി, നിർവ്വഹണ ഉദ്യോഗസ്ഥ ദിവ്യ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles