വെളളുർ: ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് എംപ്ലോയിസ് കോപ്പറേറ്റിവ് ബാങ്കിൻ്റെ സൂപ്പർ മാർക്കറ്റ് ഓണത്തോടനുബന്ധച്ച് നടത്തിയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് കെ.പി.പി.എൽ സ്പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ നിർവ്വഹിച്ചു. ഒന്നാം സമ്മാനം മൂന്ന് ഗ്രാം സ്വർണ്ണമായിരുന്നു. 3000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവർക്കായിരുന്നു കൂപ്പൺ അർഹത. കൂപ്പൺ അർഹരായ 263 പേർക്കും ഡിവൈൻ സോഫ്റ്റ് വെയർ നൽകുന്ന 5 കിലോഗ്രാം അരിയും വിതരണം ചെയ്തു.ചടങ്ങിൽ ഡിവൈൻ സോഫ്റ്റ് എം.ഡി. ഷാജു ചാക്കോ, സൂസി, ബാങ്ക് പ്രസിഡന്റ് സുജിത് സുരേന്ദ്രൻ, സെക്രട്ടറി എ അഹമദ്, ബോർഡ് അംഗങ്ങളായ റ്റി.റ്റി രാജു, അജിത് കുമാർ വി. ജെറോം ജോർജ്, രൺജിത്, ജോജിൻ, ജോൺ കുട്ടി, ബാങ്ക് ജീവനക്കാരായ സുരേഷ് വട്ടക്കാട്ടിൽ, പ്രദീപ്, വനജ, മിനി, ജാൻസി തുടങ്ങിയവർ പങ്കെടുത്തു.