പ്രായം ചെല്ലുംതോറും ധർമ്മസംരക്ഷണവും നാം ഗൗരവത്തോടെ തന്നെ കാണേണ്ട ഒന്നാണ്. കൃത്യമായി ചർമം സൂക്ഷിച്ചില്ലെങ്കിൽ പ്രായമാകും തോറും ചർമ്മത്തിൽ ചുളിവുകളും വരകളുമൊക്കെ വീഴും. എന്നാൽ ഇവ കുറയ്ക്കുന്നതിന് വീട്ടിലെ ചില ചേരുവകൾ ഉപയോഗിച്ചുള്ള ഫേസ് പാക്കുകൾ തന്നെ നമുക്ക് പരീക്ഷിക്കാവുന്നതാണ്.
മൂന്ന് ചേരുവകകൾ ഉപയോഗിച്ചാണ് ഈ ഫേസ് പാക്ക് ഉണ്ടാക്കുന്നത്. കടലമാവ്, മഞ്ഞൾ, തെെര് എന്നിവയാണ് ഇവ. മഞ്ഞളിൽ കാണപ്പെടുന്ന സംയുക്തമായ കുർക്കുമിൻ മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. അകാല വാർദ്ധക്യത്തിൽ നിന്ന് ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും മുറിവുകൾ ഉണക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ മഞ്ഞൾ ചർമ്മസംരക്ഷണത്തിന് മികച്ചൊരു ചേരുവകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചർമ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ചർമ്മത്തിന് നല്ല നിറം നൽകാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി ചർമ്മം മനോഹരമാക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക്, ബാക്ടീരിയ, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാനും ഇവ സഹായിക്കും.
സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ് തെെര്. തെെര് ഉപയോഗിച്ചാൽ മുഖത്തെ കുരുക്കൾ എളുപ്പം മാറ്റാനാകും. ഉയർന്ന അളവിൽ ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ചർമ്മത്തിന് ഏറെ അനുയോജ്യമാണ്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചർമ്മത്തെ മനോഹരമാക്കുന്നു.
രണ്ട് ടീസ്പൂൺ തെെര്, ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടീസ്പൂൺ കടലമാവ് എന്നിവ നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം മുഖവും കഴുത്തും തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.