ഹണി റോസ് ചിത്രം റേച്ചല്‍ ; ചിത്രീകരണം ആരംഭിച്ചു

കൊച്ചി : ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പര്‍ ക്രിയേഷൻസ് എന്നീ ബാനറില്‍ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ ഏറെ ജനശ്രദ്ധ ‘റേച്ചല്‍’ പിടിച്ചുപറ്റിയിരുന്നു.

ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവൻ ഷാജോണ്‍, റോഷൻ, ചന്തു സലിംകുമാര്‍, രാധിക തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റേച്ചലിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസര്‍ – ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസര്‍ – പ്രിജിൻ ജി പി, പ്രൊജക്‌ട് കോ ഓര്‍ഡിനേറ്റര്‍ – പ്രിയദര്‍ശിനി പി എം, കഥ – രാഹുല്‍ മണപ്പാട്ട്, സംഗീതം, ബിജിഎം – അങ്കിത് മേനോൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഡിറ്റര്‍ – മനോജ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – പ്രവീണ്‍ ബി മേനോൻ, പ്രൊഡക്ഷൻ ഡിസൈനര്‍ – സുജിത് രാഘവ്, ആര്‍ട്ട് – റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ് – രതീഷ് വിജയൻ, കോസ്റ്റൂംസ് – ജാക്കി, പരസ്യകല – ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റില്‍സ് – വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രതീഷ് പാലോട്, ഫിനാൻസ് കണ്‍ട്രോളര്‍ – ഷിജോ ഡൊമനിക്. ആക്ഷൻ – പി സി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈൻ – ശ്രീശങ്കര്‍, സൗണ്ട് മിക്സ് – രാജാകൃഷ്ണൻ എം ആര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – സക്കീര്‍ ഹുസൈൻ, സ്റ്റില്‍സ് – നിദാദ് കെ.എൻ, പി ആര്‍ ഒ – എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

Hot Topics

Related Articles