ഹണിട്രാപ്പില്‍ കുടുക്കി മലയാളി യുവാവിനോട് പണം തട്ടാന്‍ ശ്രമം; യുവതിയടക്കം ആറുപേര്‍ പിടിയില്‍

ഉഡുപ്പി:മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച യുവതിയടക്കം ആറുപേര്‍ പൊലീസ് പിടിയിലായി. കാസര്‍കോട് സ്വദേശിയായ സുനില്‍കുമാറിനെയാണ് പ്രതികള്‍ ലക്ഷ്യമിട്ടത്.മുന്‍പരിചയമുള്ള അസ്മ എന്ന യുവതി, യുവാവിനെ കുന്താപുരയിലെ താമസസ്ഥലത്തേക്ക് വിളിച്ചു. തുടര്‍ന്ന് സഹപ്രവര്‍ത്തകരെ എത്തിച്ച് സുനിലിന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീണിപ്പെടുത്തുകയായിരുന്നു.പണം നല്‍കാന്‍ സുനില്‍ വിസമ്മതിച്ചതോടെ, ഇയാളെ ക്രൂരമായി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന 70,000 രൂപ കവര്‍ന്നെടുക്കുകയും ചെയ്തു.സംഭവത്തില്‍ അസ്മയ്‌ക്കൊപ്പം അഞ്ചുപേരും പൊലീസ് പിടിയിലായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കുന്താപുര പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Advertisements

Hot Topics

Related Articles