സൈക്കിളിൽ നിന്ന് വീണ് ഏഴ് വയസ്സുകാരന്റെ കൈ മുറിച്ച് മാറ്റേണ്ട നിലയിൽ : പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണവുമായി ബന്ധുക്കൾ

പത്തനംതിട്ട:സൈക്കിളിൽ നിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റ ഏഴുവയസ്സുകാരന് നൽകിയ ചികിത്സയിൽ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോപണം. പത്തനംതിട്ട ജനറൽ ആശുപത്രിയെയാണ് ആരോപണങ്ങൾ നേരിടുന്നത്.ഓമല്ലൂർ സ്വദേശി മനോജിന്റെയും ഭാര്യയുടെയും മകൻ മനു (7) ആണ് അപകടത്തിൽപെട്ടത്. രണ്ടാഴ്ച മുമ്പാണ് കുട്ടി സൈക്കിളിൽ നിന്ന് വീണ് കൈപ്പത്തിക്ക് പരിക്കേൽക്കുന്നത്. കൈവേദനയെ തുടർന്ന് ജനറൽ ആശുപത്രിയിലെത്തിയപ്പോൾ, ഡോക്ടർ അസ്ഥി പൊട്ടിയതായി പറഞ്ഞ് പ്ലാസ്റ്റർ ഇടുകയും വീട്ടിലേക്ക് വിട്ടയക്കുകയും ചെയ്തു.

Advertisements

എന്നാൽ വീട്ടിലെത്തിയ ഉടൻ തന്നെ കുട്ടിയുടെ കൈയിൽ അസഹ്യവേദനയും പഴുപ്പ് വരികയും ചെയ്തു. വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും “അസ്ഥിക്ക് പൊട്ടലുണ്ടെങ്കിൽ വേദന സാധാരണമാണെന്ന്” പറഞ്ഞ് മടക്കി അയച്ചുവെന്നാണ് പിതാവ് ആരോപിക്കുന്നത്.ശേഷം കുട്ടിയുടെ കൈയിൽ നിന്ന് രക്തവും പഴുപ്പും പുറത്തുവന്നപ്പോൾ മാത്രമാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനാണ് നിർദേശം ലഭിച്ചതെന്ന് മനോജ് പറഞ്ഞു.പിതാവ് മറ്റൊരു ഡോക്ടറോട് സംസാരിച്ചു, തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ പരിശോധന നടത്തിയപ്പോൾ, പരിക്ക് ഗുരുതരമാണെന്നും പരിഗണിക്കാതെ പ്ലാസ്റ്റർ ഇടിയത് മൂലമാണ് പഴുപ്പ് ഉണ്ടായതെന്നും ഡോക്ടർമാർ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടിയുടെ നില ഇപ്പോൾ ഭേദപ്പെട്ടുവരികയാണെന്ന് തിരുവല്ലയിലെ ആശുപത്രി അധികൃതർ അറിയിച്ചു.ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.

Hot Topics

Related Articles