സംസ്ഥാനത്തെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞെന്നു സോഷ്യൽ മീഡിയ; പ്രചാരണം തെറ്റെന്നും വാർത്ത വ്യാജമെന്നും ആരോഗ്യ വകുപ്പ്; വിശദീകരണവുമായി മന്ത്രി രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഐസിയു, വെന്റിലേറ്റർ നിറഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരുവിധ ആശങ്കയോ ഭയമോ വേണ്ട. സംസ്ഥാനത്തെ ആശപത്രികൾ സുസജ്ജമാണ്. വളരെ കൃത്യമായി സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ആശുപത്രി കിടക്കകൾ, ഐസിയുകൾ, വെന്റിലേറ്ററുകൾ ഓക്സിജൻ കിടക്കകൾ എന്നിവയെല്ലാം വലിയ രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്.

Advertisements

കഴിഞ്ഞ ആഴ്ചയിൽ ശരാശരി 1,95,258 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 0.7 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. അതിനാൽ തന്നെ പകർച്ചവ്യാധി സമയത്ത് ജനങ്ങളിൽ ആശങ്കയുളവാക്കുന്ന വാർത്തകൾ ഒഴിവാക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ ആശുപത്രികളിൽ ആകെ 3107 ഐസിയു ഉള്ളതിൽ 43.3% മാത്രമാണ് കോവിഡ്, നോൺ കോവിഡ് രോഗികളുള്ളത്. വെന്റിലേറ്ററിൽ ആകെ 13.1% മാത്രമാണ് കോവിഡ്, നോൺ കോവിഡ് രോഗികളുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 206 ഐസിയുകളാണുള്ളത്. ഇപ്പോൾ തിരുവനന്തപുരത്ത് 40 ഐസിയു കിടക്കകളാണ് കോവിഡിനായി മാറ്റിവച്ചിട്ടുള്ളത്. എന്നാൽ ഇവിടെ 20 കോവിഡ് രോഗികൾ മാത്രമേ ഐസിയുവിലുള്ളൂ. രോഗികൾ കൂടുകയാണെങ്കിൽ നോൺ കോവിഡ് ഐസിയു ഇതിലേക്ക് മാറ്റുന്നതാണ്. അതിനാൽ തന്നെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.

തിരുവനന്തപുരം 206, എസ്എടി ആശുപത്രി 31, കൊല്ലം 68, ആലപ്പുഴ 150, കോട്ടയം 237, ഇടുക്കി 50, എറണാകുളം 54, തൃശൂർ 120, മഞ്ചേരി 80, കോഴിക്കോട് 256, കണ്ണൂർ 165 എന്നിങ്ങനെയാണ് വിവിധ മെഡിക്കൽ കോളേജുകളിൽ ഐസിയു കിടക്കകളുള്ളത്. തിരുവനന്തപുരം 20, എസ്എടി ആശുപത്രി 1, കൊല്ലം 15, ആലപ്പുഴ 11, കോട്ടയം 20, ഇടുക്കി 13, എറണാകുളം 10, തൃശൂർ 7, മഞ്ചേരി 53, കോഴിക്കോട് 14, കണ്ണൂർ 24 എന്നിങ്ങനെ മാത്രമാണ് കോവിഡ് രോഗികളുള്ളത്.

വെന്റിലേറ്ററുകൾ ഉപയോഗിക്കുന്ന രോഗികളുടെ എണ്ണവും വളരെ കുറവാണ്. തിരുവനന്തപുരത്ത് കോവിഡ് രോഗികൾക്കായി മാറ്റിവച്ച ആകെയുള്ള 40 വെന്റിലേറ്ററുകളിൽ 2 എണ്ണത്തിൽ മാത്രമാണ് കോവിഡ് രോഗികളുള്ളത്. കോഴിക്കോട് കോവിഡ് രോഗികൾക്കായി മാറ്റിവച്ച 52 വെന്റിലേറ്ററുകളിൽ 4 കോവിഡ് രോഗികൾ മാത്രമാണുള്ളത്. ഇത്രയേറെ സംവിധാനങ്ങൾ ഉള്ള സമയത്ത് തെറ്റായ വാർത്ത നൽകരുത്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ഒഴിഞ്ഞുകിടക്കുന്ന നോൺ കോവിഡ് ഐസിയു, വെന്റിലേറ്ററുകൾ ഉപയോഗിക്കുന്നതാണ്.

ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പടരാതിരിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾ കോവിഡിന്റെ ഉറവിടമാകാൻ പാടില്ല. സുരക്ഷാമാർഗങ്ങൾ കൃത്യമായി പാലിക്കണം. കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാനുള നടപടികൾ സ്വീകരിച്ചു വരുന്നു. 18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും 83 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി. അതിനാൽ തന്നെ മഹാ ഭൂരിപക്ഷം പേർക്കും രോഗ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. വാക്സിനെടുത്തവർക്ക് രോഗം വന്നാലും തീവ്രമാകാനുള്ള സാധ്യത കുറവാണ്. പ്രായമായവർക്കും മറ്റനുബന്ധ രോഗമുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും വാക്സിനെടുത്താലും രോഗം ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അവർക്ക് കരുതൽ നൽകുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.