കോട്ടയം, പാലക്കാട് ജില്ലകളില്‍ ഇന്നും താപനില ഉയരും; സൂര്യാഘാതം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് സാധ്യത; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്; വേനല്‍മഴ ചൊവ്വാഴ്ച എത്തിയേക്കും

കോട്ടയം: സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസഥഅാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. ഉച്ചസമയത്ത് പുറം ജോലികള്‍ക്കുള്ള വിലക്ക് തുടരുകയാണ്. വരണ്ട വടക്ക് കിഴക്കന്‍ കാറ്റാണ് ഈ ദിവസങ്ങളില്‍ ചൂട് കൂടാന്‍ കാരണം. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തിന് മുകളിലായുള്ള ഉഷ്ണതരംഗത്തിന് സമാനമായ അന്തരീക്ഷമാണ് വരണ്ട വടക്കന്‍ കാറ്റിന് കാരണം.

Advertisements

ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ എന്നിവടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നു. അടുത്ത ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ,കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. എന്നാല്‍, ചൊവ്വാഴ്ചയോടെ വേനല്‍മഴ കിട്ടിയേക്കും. മാര്‍ച്ച് അവസാനത്തോടെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സമതല പ്രദേശങ്ങളില്‍ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപെടുത്തിയത് രാജസ്ഥാനിലെ ബാമറിലാണ് (40.3°c). കേരളവും തൊട്ടുപിന്നാലെയുണ്ട്. സംസ്ഥാനത്ത് ഇന്നലെ താപനില 38.6 ഡിഗ്രി കടന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂര്‍ (38.6°c) വെള്ളാനിക്കര ( 38.6°c) മേഖലകളിലാണ്.

Hot Topics

Related Articles